Vaa(വാ) Lyrics - Malayalam Rap | Vedan

Vaa(വാ) Malayalam song lyrics


Vaa (വാ) is new Malayalam Rap song, sung by Vedan. Editing and Directed by HRITHWIK SASIKUMAR. Check out Vaa(വാ) song lyrics in Malayalam.


#Vaa song video :



Vaa song lyrics in Malayalam


വാ തോഴ തോളോട്

തോൾ ചേർന്ന് പോരാടിടാം

തീയായിടാം

അതിർത്തികൾ തകർത്തിടാൻ

വാ


തണൽ കൊതിച്ചവർക്ക്

ഒറ്റമരക്കാടാകാം

വരണ്ട് ചത്ത മണ്ണിൽ

ഒറ്റതുള്ളി മഴയാകാം

ഇരുണ്ട പാതയിൽ

ഒരു നുറുങ്ങ് വെട്ടമാകാം

നിശബ്ദരായവർക്ക്

ശബ്ദമായി മാറിടാം നീ വാ...


അഴികളിൽ വാക്കുകൾ

അടങ്ങുകില്ല ഒടുങ്ങുകില്ല

ആൾ മരിച്ച് പോകിലും

ആശയം മരിക്കുകില്ല

തല നരച്ച പോതിലും

മനമതിലൊരു നരയതില്ല

മെയ് തളർന്ന പോതിലും

പൊയ് വളർന്ന കഥയതില്ല വാ


എവിടെ മർദ്ധനങ്ങൾ 

അവിടെ ഉയരണം കരങ്ങൾ

എവിടെ വർഗ്ഗവാതം

അവിടെ ഉയരണം സ്വരങ്ങൾ

എവിടെ മനിതനടിമ

അവിടെ വിപ്ലവങ്ങളാകണം

എവിടെ ചങ്ങലകൾ

അവിടെ കൂടങ്ങളായി വാ...


പോർക്കളമീ പാരിൽ വാഴുവാൻ

വീരനാകണം

പേ മഴക്ക് മേൽ പരുന്ത്

പോലെ നാംപാറണം

ഇരകളായവൻ കരങ്ങൾ

അറിവിനായുധങ്ങൾ പേറി

നരികൾ വാഴുമീ വനത്തിൽ

പുലികളായി മാറിടാം നീ വാ ...


പാറകൾ തുളച്ച് നീര് തേടി

വേര് പോലെ ഓടി

പാതകൾ തെളിച്ച്

നീതി തേടി

കാറ്റ് പോലേ... 


ഓടി

ഭീതികൾ എരിച്ച്

കെടാ ജ്യോതിയായ്

പടർന്ന് കേറി

പാതി കടൽ താണ്ടി

മീതിയെത്ര ബാക്കി

ദൂരയായ് തീരമുണ്ട്

മീരമുണ്ടൊ വിട്ടുതലുണ്ട്

വീണിടേണ്ട താങ്ങതുണ്ട്

നോവ് തീരും നാളതുണ്ട്

ആറിലും മരിപ്പതുണ്ട്

നൂറിലും മരിപ്പതുണ്ട്

ആശയിൽ മരിപ്പവന്നായിരം

പിറപ്പതുണ്ട് വാ....


...END...


VAA VIDEO SONG CREDITS :

  • DOP - EDITING - DIRECTED : HRITHWIK SASIKUMAR
  • ASSOCIATE DIRECTOR : AKHIL RAMACHANDRAN
  • ASSOCIATE CINEMATOGRAPHER : CR NARAYANAN
  • PRODUCTION CONTROLLER : AJITH SARASWATHY
  • COSTUME DESIGNER : HRIDYA CS
  • MAKEUP : HARSHA
  • ART DIRECTOR: ASHIF EDAYADAN
  • STILLS: NAURIN SAHIR
  • MUSIC PRODUCER : KEVIN SONEY
  • DESIGN : KRISHNA JAWAHAR 
  • CREATIVE DIRECTOR : NANDA KISHORE


READ MORE:   Voice of voiceless Lyrics - Vedan | Malayalam Rap

Comments

Popular posts from this blog

Mantharam | Jeevana song Lyrics | KS Harisankar

Pidayum Manam song lyrics | Kaliyugam Lyrics